ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ തീയതികള്‍ മാറ്റി. ഏപ്രില്‍ 27, 28 തീയതികളിലായിരിക്കും പരീക്ഷകള്‍ നടക്കുക. രാവിലെ 10 മുതല്‍ 12.30വരെയാണ് പരീക്ഷാ സമയം. നേരത്തെ ഏപ്രില്‍ 22, 23 തീയതികളിലായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. പരീക്ഷമാറ്റിയെങ്കിലും കേന്ദ്രങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.