ന്യൂഡല്‍ഹി: നിങ്ങളുടെ പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഉപയോഗശൂന്യമാകാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. അവസാന തീയ്യതി മാര്‍ച്ച്‌ 31 ആണ്. കഴിഞ്ഞ വര്‍ഷം 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കിയുന്നു. ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ മാര്‍ച്ച്‌ 31നകം ഉപയോഗശൂന്യമാകും.

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനും തുടങ്ങി സാമ്ബത്തികവുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങള്‍ക്കാണ് പാന്‍ ഉപയോഗിക്കുന്നത്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാര്‍ച്ച്‌ 31ആണ്.