കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് അലി,ബിജു മേനോന്‍, ബൈജു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി.

ഞാന്‍ പ്രകാശനു ശേഷം നിഖില വിമല്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. നടന്‍ ശ്രീനിവാസനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്.