തന്നെ പരിഹസിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.പി.വീരേന്ദ്രകുമാര്‍ രംഗത്ത്. രണ്ടായിരം വോട്ടിന് കോണ്‍ഗ്രസ് തോറ്റ സ്ഥലത്ത് തന്നെ നിര്‍ത്തി രണ്ടു ലക്ഷം വോട്ടിന് തോല്‍പ്പിച്ചായിരുന്നു യുഡിഎഫിന്റെ സഹായമെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്നണി വിടുമ്പോൾ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സ്വഭാവം തനിക്കില്ലെന്നും വീരേന്ദ്രകുമാർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് മുന്‍പ് വെറുതെ നിന്നു തന്നാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് പറഞ്ഞത്. അങ്ങനെ നിന്നു കൊടുത്ത തന്നെ രണ്ടു ലക്ഷം വോട്ടിന് അവര്‍ തോല്‍പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വിട്ടുപോയതിനെ തുടര്‍ന്ന് ലോക് താന്ത്രിക് ജനതാദളിന് എന്ത് കിട്ടിയെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇക്കാര്യം എം.പി.വീരേന്ദ്രകുമാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.