മലപ്പുറം: നിലമ്പൂരിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് സൂര്യാഘാതമേറ്റു. അകംപാടം സ്വദേശി ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ മലപ്പുറം എടവണ്ണയിൽ യുവാവിന് സൂര്യാഘാതമേറ്റിരുന്നു. എടവണ്ണ പി സി കോളനിയിലെ ഏലംകുളവൻ അബ്ബാസിനാണ് പൊള്ളലേറ്റത്. സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സൂര്യാഘാതം അടക്കം അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.