തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് താനും തന്റെ പാർട്ടിക്കും ഒരുപോലെ ആഗ്രഹിച്ചിരുനെന്ന് കുമ്മനം രാജശേഖരൻ. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്കും തന്റെ വരവിന് ആഗ്രഹമുണ്ടായിരുന്നു. പാര്‍ട്ടിക്കും തനിക്കും അങ്ങനെ തോന്നിയപ്പോള്‍ രാജിവെക്കാന്‍ പറ്റിയ സമയമാണെന്ന് തോന്നി. പാര്‍ട്ടി കേന്ദ്ര നേതൃത്വം തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ തന്നെ ഈ ആവശ്യം കേന്ദ്ര നേതൃത്വം പറഞ്ഞതാണ്. മിസോറാമിലെ ചില തിരക്കുകള്‍ കാരണം സാധിക്കാതെ വന്നു. കേരളത്തില്‍ വന്നിട്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുമ്മനം ഗവര്‍ണര്‍ പദവി രാജിവെച്ചത്. കുമ്മനം രാജിവെച്ചതോടെ അസം ഗവര്‍ണര്‍ക്കാണ് മിസോറാമിന്റെ ചുമതല.