മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ ധാരണയായ സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും നിയമസഭകള്‍ ഉടന്‍ പിരിച്ചു വിട്ടേക്കുമെന്ന് സൂചന. ഈ വര്‍ഷം ഒക്ടോബര്‍ വരെയാണ് ഇരുസംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി.

ഏപ്രില്‍-മെയ് മാസത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും അതോടൊപ്പം നടത്താനാണ് ബിജെപിയുടെ ആലോചന. നിലവില്‍ ഈ രണ്ട് സര്‍ക്കാരുകളും ബിജെപിയാണ് ഭരിക്കുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.