ലയണല്‍ മെസ്സി അര്‍ജന്റീന ജേഴ്‌സിയിലേക്ക് മടങ്ങിയെത്തുന്നു. മാര്‍ച്ചിലെ ഇന്റര്‍നാഷണല്‍ ബ്രേക്കിനായി അര്‍ജന്റീന പ്രഖ്യാപിക്കുന്ന ടീമില്‍ ലയണല്‍ മെസ്സിയും ഉണ്ടാകും എന്ന് അര്‍ജ്‌നറ്റീന പരിശീലകന്‍ സ്‌കലോനി അറിയിച്ചു. ഈ സീസണ്‍ അവസാനം നടക്കുന്ന കോപ അമേരിക്കയ്ക്ക് മുന്നോടിയായാണ് മെസ്സി ദേശീയ ടീമിൽ മടങ്ങിയെത്തുന്നത്.

കഴിഞ്ഞ ലോകകപ്പിന്റെ പരാജയം മുതല്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാതിരുന്ന മെസ്സി സൗഹൃദ മത്സരത്തിലൂടെ ആകും തിരിച്ചുവരിക. വെനിസ്വേലയും മൊറോക്കോയും ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. അര്‍ജന്റീനയുടെ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കും.