ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി. താന്‍ ഇപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു.

സുരേഷ് ഗോപി മത്സരിക്കാനില്ലെന്നാണ് വ്യക്തമാക്കിയതോടെ ബിജെപി മുന്‍ അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മല്‍സരിക്കാനുള്ള സാധ്യതയേറി.