നാടാകെ ചുട്ടുപൊള്ളുകയാണ്. വീടിനകത്തും പുറത്തും ജോലിസ്ഥലത്തുമെല്ലാം ഉഷ്ണം വലയ്ക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയത്തുണ്ടായ കൊടും ചൂടിലേക്കാണ് ഇത്തവണയും തുടരുമെന്നാണ് സൂചന. ഫാനില്ലാതെ എവിടെയും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ മഴയും അന്തരീക്ഷ ഈര്‍പ്പവും കുറഞ്ഞത് ചൂട് കൂടാന്‍ കാരണമായി. സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.