വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം പാര്‍ട്ടി മത്സരിക്കുമെന്ന് പി.സി ജോര്‍ജ്. ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. അതേസമയം പത്തനംതിട്ടയില്‍ ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ നേരിട്ട് മത്സരത്തിനിറങ്ങും. കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്.

കോ​ട്ട​യ​ത്ത് പി.​ജെ.​ജോ​സ​ഫ് മ​ത്സ​രി​ച്ചാ​ല്‍ പി​ന്തു​ണ​യ്ക്കു​മെ​ന്നും പി സി ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.