ഐഎസ്എൽ പ്ലേ ഓഫ് മത്സരങ്ങൾ നാളെ തുടങ്ങും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളുരു എഫ് സിയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ആദ്യ പാദ സെമിഫൈനല്‍ തുടങ്ങുന്നത്. രാത്രി 7.30ന് ഗുവാഹത്തിയിലാണ് മത്സരം.

ശനിയാഴ്‌ച നടക്കുന്ന രണ്ടാം സെമിയിൽ മുംബൈ സിറ്റിയും എഫ് സി ഗോവയും ഏറ്റുമുട്ടും. ഈ സീസണിൽ ഗ്രൂപ്പ് ഘട്ടത്തില്‍ ബെംഗളുരു എഫ് സിയാണ് ഒന്നാം സ്ഥാനത്ത്. പ്ലേ ഓഫില്‍ കടന്നിട്ടുള്ള നാല് ടീമുകളും ഇതുവരെ ഐഎസ്എല്‍ കിരീടം നേടിയിട്ടില്ല.