വരുന്ന ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി സിപിഎം മത്സരിക്കും. ചെന്നൈയില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍‌ നടത്തിയ ചര്‍ച്ചയിലാണ് സഖ്യത്തില്‍ തീരുമാനമായത്. ഇടത് പാര്‍ട്ടിയായ സിപിഐയും കഴിഞ്ഞ ദിവസം സഖ്യത്തിന്‍റെ ഭാഗമായിരുന്നു.

ബിജെപിക്കെതിരായ പോരാട്ടത്തിന് ശക്തിപകരാന്‍ ഡിഎംകെയ്ക്ക് ഒപ്പം നില്‍ക്കുന്നു എന്നാണ് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. സിപിഎം മൂന്ന് സീറ്റ് ആവശ്യപ്പെട്ടെങ്കിലും രണ്ട് സീറ്റ് നൽകാമെന്ന സ്റ്റാലിന്‍റെ നിലപാട് സിപിഎം അംഗീകരിക്കുകയായിരുന്നു. സീറ്റുകളുടെ എണ്ണത്തില്‍ ധാരണയായെങ്കിലും ഏതൊക്കെ സീറ്റുകളിലായിരിക്കും മത്സരിക്കുക എന്നതില്‍ തീരുമാനാമായില്ല.