തിരുവനന്തപുരം: 16 മണ്ഡലങ്ങളില്‍ സി.പി.എം സീറ്റ് ധാരണയായി. കൊല്ലത്ത് കെ.എന്‍ ബാലഗോപാല്‍ മത്സരിക്കാന്‍ സി.പി.എമ്മില്‍ ധാരണയായി. കോട്ടയം സീറ്റ് സി.പി.എം ഏറ്റെടുക്കും. പി കരുണാകരന്‍ എം.പിക്ക് ഇത്തവണ സീറ്റുണ്ടാകില്ല. പാലക്കാട്ട് എം.ബി രാജേഷും, ആലത്തൂരില്‍ പി.കെ ബിജുവും, കണ്ണൂരില്‍ പി.കെ ശ്രീമതിയും, ആറ്റിങ്ങലില്‍ എ.സമ്പത്തും, ഇടുക്കിയില്‍ ജോയിസ് ജോര്‍ജും വീണ്ടും മത്സരിക്കും. ഇന്നസെന്റിനെ എറണാകുളത്ത് മത്സരിപ്പിക്കുന്നത് പരിഗണിക്കാനും സി.പി.എം ധാരണയായി.

അതെസമയം എറണാകുളം, ആലപ്പുഴ, കോട്ടയം സീറ്റുകളുടെ കാര്യത്തിലാണ് സി.പി.എമ്മില്‍ ആശയക്കുഴപ്പമുണ്ട്. പത്തനംതിട്ടയില്‍ സി.പി.എം മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും അവിടുത്തെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. പതിനാറ് സീറ്റില്‍ പാര്‍ട്ടി തന്നെ മത്സരിക്കണമെന്നാണ് സെക്രട്ടേറിയേറ്റ് യോഗത്തില്‍ പൊതുവായി ഉണ്ടായ ആവശ്യം.