മോണ്ട്‌ഗോമെറി: അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്. അലബാമ സംസ്ഥാനത്താണ് ചുഴലിക്കാറ്റ് ഉണ്ടായത്.
അപകടത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

ലീകൗണ്ടി എന്ന പ്രദേശത്താണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ചുഴലിക്കാറ്റിനൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ 35,000 വീടുകളിലേക്കുള്ള വൈദ്യുതബന്ധം താറുമാറായി. നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസവും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

അലബാമയ്ക്കു പുറമേ, ജോര്‍ജിയ, ഫ്‌ളോറിഡ, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്