പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഗുരുതരാവസ്ഥയിലെന്ന് ഗോവ മന്ത്രി. മനോഹര്‍ പരീക്കര്‍ ഇപ്പോള്‍ ക്യാന്‍സറിന്‍റെ നാലാം സ്റ്റേജിലാണെന്നും എന്നാല്‍ അദ്ദേഹം ഇപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ടൗണ്‍ പ്ലാനിംഗ് മന്ത്രി വിജയ് സര്‍ദേശായി പറഞ്ഞു. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ശ്മശാനത്തിനുള്ള തുക അനുവദിച്ചതിന് നന്ദി അറിയിക്കാനും ഒറ്റൊരു പദ്ധതിയുടെ അനുമതിക്കായും പരീക്കറെ കാണുമെന്നും വിജയ് സര്‍ദേശായി മാധ്യമങ്ങളോട് പറഞ്ഞു.