ന്യൂഡല്‍ഹി: ശാരീരിക ക്ഷമത പൂർണ്ണമായും വീണ്ടെടുത്ത ശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന് വീണ്ടും യുദ്ധവിമാനം പറപ്പിക്കാമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ പറഞ്ഞു.

അദ്ദേഹം യുദ്ധവിമാനം പറപ്പിക്കുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ആശ്രയിച്ചിയിരിക്കുമെന്നും, മെഡിക്കല്‍ ഫിറ്റ്‌നസ് ലഭിച്ചാല്‍ അദ്ദേഹത്തിന് വീണ്ടും യുദ്ധവിമാനം പറപ്പിക്കാമെന്നും മേധാവി വ്യതമാക്കി. എന്ത് ചികിത്സവേണമെങ്കിലും നല്‍കും. യുദ്ധവിമാനം പറപ്പിക്കുന്നവരുടെ ആരോഗ്യകാര്യത്തില്‍ സാഹസത്തിന് തയാറല്ലന്നും, ബി.എസ് ധനോവ പറഞ്ഞു.