നവാഗതനായ സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ‘മാസ്ക്’ നാളെ പ്രദര്‍ശനത്തിനെത്തും. ഷെെന്‍ ടോം ചാക്കോയും ചെമ്പൻ വിനോദും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പ്രിയങ്ക നായരാണ് നായിക. കോമഡി എന്റര്‍ടൈനറായ ചിത്രംനിർമ്മിക്കുന്നത് എ. എസ്. ഗിരീഷ് ലാലാണ്.

ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദരാണ് സംഗീതം നല്‍കിയിരിക്കുന്നത്. തിരക്കഥ ഒരുക്കിയത് ഫസല്‍ ആണ്.വിജയ രാഘവന്‍, സലീം കുമാര്‍, പാഷാണം ഷാജി, കലിങ്ക ശശി, കോട്ടയം പ്രദീപ്‌, ഉല്ലാസ്, ബിനു അടിമാലി, ഷാജു, പ്രശാന്ത് എന്നിവരാണ് മറ്റു താരങ്ങള്‍.