സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 യിൽ കേരളത്തിന് രണ്ടാം ജയം. ജമ്മു കശ്മീരിനെ 94റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം വിനൂപിന്റെയും(52) മുഹമ്മദ് അസറുദ്ദീന്റെയും(32) ബാറ്റിംഗ് മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. വിഷ്ണു വിനോദ് (23), സല്‍മാന്‍ നിസാര്‍ (പുറത്താവാതെ 23) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിന്റെ ഇന്നിംഗ്സ് 14.2 ഓവറില്‍ 65 റണ്‍സിന് അവസാനിച്ചു. ജമ്മുവിന് വേണ്ടി ജതിന്‍ വധ്വാന്‍ (24) , ഇര്‍ഫാന്‍ പഠാന്‍ (10) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ എസ്. മിഥിനാണ് കേരളത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയത്.