ശ്രീനഗർ: ഇന്ത്യാ-പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിൽ അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. ഇരു രാജ്യങ്ങളുടേയും വ്യോമസേന ഏറ്റുമുട്ടലിന്റെ സാഹചര്യത്തിലാണ് വിമാനത്താവളങ്ങൾ അടച്ചിട്ടത്. ജമ്മു കശ്മീരിലേതടക്കം വടക്കേ ഇന്ത്യയിലെ പത്ത് വിമാനത്താവളങ്ങള ലേ, ജമ്മു, ശ്രീനഗർ, ഷിംല, ഡെറാഡൂൺ, ധരംശാല, ഭുണ്ടർ, ഗഗൽ, ചണ്ഡീഗഡ്, അമൃത്‍സർ എന്നീ വിമാനത്താവളങ്ങളാണ് മൂന്നുമാസത്തേക്ക് അടച്ചിടാൻ നേരത്തേ തീരുമാനിച്ചത്. പൈലറ്റുമാർക്ക് നൽകിയിരുന്ന നോട്ടാം ജാഗ്രതാ മുന്നറിയിപ്പ് ഇന്ത്യ പിൻവലിച്ചു. അതേസമയം പാകിസ്ഥാനിലൂടെയുള്ള വ്യോമപാത ഒഴിവാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള എയർ ഇന്ത്യ സർവീസുകളുടെ വ്യോമപാത പാകിസ്ഥാന് മുകളിലൂടെയാണ്.