ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നിച്ച്‌ നില്‍ക്കുമെന്ന സംയുക്ത പ്രസ്താവനയുമായി ഇന്ത്യയുമായി കൈകോര്‍ത്ത് ചൈനയും റഷ്യയും. കിഴക്കന്‍ ചൈനയില്‍ നടന്ന ഇന്ത്യ ചൈന റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ഒരു തരത്തിലുള്ള ഭീകരവാദത്തെയും പ്രോഹത്സാഹിപ്പിക്കില്ലെന്ന് പ്രസ്താവനയില്‍ വിശദമാക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ പ്രകോപനപരമായ നടപടികള്‍ തുടരുന്നതിനിടെയാണ് ഇന്ത്യയും,​ ചൈനയും,​ റഷ്യയും പ്രസ്താവന പുറത്തിറക്കിയത്.