വ്യോ​മ​സേ​ന​യു​ടെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ചൈന രംഗത്ത്. നിയന്ത്രണം പാലിച്ച്‌, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ചൈന ആവശ്യപ്പെട്ടു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ സ​മാ​ധാ​ന​ത്തി​നും ദ​ക്ഷി​ണേ​ഷ്യ​യു​ടെ സ്ഥി​ര​ത​യ്ക്കും ആ​വ​ശ്യ​മാ​ണെന്നും ചൈന വിദേശകാര്യ മന്ത്രാലയ വക്​താവ്​ ലു കാങ് വ്യക്തമാക്കി. അതേസമയം ഇന്ന് പാക്കിസ്ഥാനില്‍ ആക്രമണം നടത്താനുണ്ടായ കാരണത്തെക്കുറിച്ച്‌ ഇന്ത്യ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ട് വിശദീകരണം നല്‍കി. എന്ത് സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നാണ് ഇന്ത്യ വിശദീകരണം നല്‍കിയത്.