ജരനാരകള്‍ ബാധിച്ച രണ്ടു പേര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ എന്ത് സംഭവിക്കും?? പ്രണയിക്കാന്‍ പ്രായം ഒരു തടസമാണോ? ഇതൊക്കെ ആരെയും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇത്തരത്തിലുള്ളൊരു പ്രണയ ജോടികളുടെ ആദ്യ രാത്രി വീഡിയോയാണ്.

കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹാസന്‍ , നടി മേനകയുടെ മാതാവ് സരോജം, ജനകരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിജയ് സ്രീ സംവിധാനം ചെയ്യുന്ന ഏറ്റവു പുതിയ ചിത്രമാണ് ‘ദാദാ 87’. വയസ്സായി ജരാനരകള്‍ ബാധിച്ച രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആദ്യ രാത്രി മുറിയില്‍വെച്ച്‌ കാണുകയും ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രണയാഭ്രമായ നിമിഷങ്ങളാണ് വീഡിയോയിലുളളത്. തമിഴിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ഗാനമായ ഇഞ്ചി ഇടുപ്പഴകി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ചാരുഹാസന്റേയും സരോജത്തിന്റേയും പ്രണയം സോഷ്യല്‍ മീഡിയ ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്.