മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’ന്റെ റിലീസ് മാര്‍ച്ച് 22ലേക്ക് മാറ്റിവെച്ചു. നേരത്തെ ചിത്രം മാര്‍ച്ച് മാസം ഒന്നാം തിയതി തീയറ്ററികളിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. പരീക്ഷയൊന്ന് കഴിയട്ടിഷ്ടാ, നമുക്ക് പെടക്ക്യാം എന്ന തലക്കെട്ടിലാണ് റിലീസ് തിയതി മാറ്റിയ വിവരം മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചത്.

അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവിന്‍റെ ട്രെയിലറും പോസ്റ്ററുമെല്ലാം വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകൻ. ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. അശോകൻ ചരുവിലിന്റെ കഥയിൽ ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചത്.