ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ സംസ്ഥാനങ്ങളിൽ സഖ്യം പ്രഖ്യാപിച്ച്‌ എസ്.പിയും ബി.എസ്.പിയും. നേരത്തെ, ഉത്തര്‍പ്രദേശില്‍ 38 സീറ്റുകളില്‍ ബി.എസ്.പിയും 37 സീറ്റുകളില്‍ എസ്.പിയും മത്സരിക്കുമെന്ന് മായാവതിയും അഖിലേഷ് യാദവും നേരത്തെ വ്യക്തമാക്കിയിരുന്നു.

മ​ധ്യ​പ്ര​ദേ​ശിലും ഉ​ത്ത​രാ​ഖ​ണ്ഡിലുമാണ് ഇപ്പോൾ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ 29 ലോക്‌സഭാ മണ്ഡലങ്ങളില്‍ മൂന്നിടത്താണ് എസ്.പി മത്സരിക്കുക. ബാക്കി മണ്ഡലങ്ങളില്‍ ബി.എസ്.പി മത്സരിക്കും.ഉ​ത്ത​രാ​ഖ​ണ്ഡി​ലെ അ​ഞ്ച് സീ​റ്റു​ക​ളി​ല്‍ ഒരിടത്ത് എസ്.പിയും ബാക്കി മണ്ഡലങ്ങളില്‍ ബി.എസ്.പിയും മത്സരിക്കുമെന്ന് മാ​യാ​വ​തി​യും അ​ഖി​ലേ​ഷ് യാ​ദ​വും പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.