ഓസ്ട്രലിയക്കെതിരെയുള്ള പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹർദിക് പാണ്ഡ്യക്ക് പരമ്പര നഷ്ടമാകും. നടുവേദന കാരണമാണ് താരത്തിന് വിട്ടുനില്‍ക്കേണ്ടി വരുന്നത്. ഹർദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജയെ ടീമിൽ ഉള്‍പ്പെടുത്തി.

രണ്ടു ട്വന്റി 20 യും 5 ഏകദിന മത്സരങ്ങളും അടങ്ങുന്ന പരമ്പര ഞായറാഴ്ച ആരംഭിക്കും. അതേസമയം പാണ്ഡ്യയെ കൂടുതല്‍ പരിശീലനങ്ങള്‍ക്കായി ബംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. അക്കാദമിയിലെ ചെക്കപ്പുകള്‍ക്കും പരിശീലനത്തിനും ശേഷമെ ഇനി താരത്തിന് തിരിച്ചെത്താനാവൂ.