ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സഖ്യം രൂപീകരിച്ച ബിഎസ്പി-എസ്പി കക്ഷികളുടെ സീറ്റ് വിഭജനം സംബന്ധിച്ച്‌ അന്തിമ പ്രഖ്യാപനമായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി 38 സീറ്റുകളിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 37 സീറ്റുകളിലും മത്സരിക്കും.

രാഷ്ട്രീയ ലോക് ദളിനെ കൂടെ സഖ്യത്തില്‍ ചേര്‍ത്തതോടെയാണ് എസ്പിക്ക് ഒരു സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും യോഗി ആദിത്യനാഥ് മത്സരിച്ച ഗോരഖ്പൂരിലും എസ്പി തന്നെ മത്സരിക്കും.