പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. പുൽവാമയിൽ 40 സൈനികർ ജീവത്യാ​ഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, സൈനികരുടെ 30,000 കോടി രൂപ മോദി സുഹൃത്തിന് സമ്മാനം നൽകി എന്നുമായിരുന്നു രാഹുലിന്റെ ട്വിറ്റെർ പോസ്റ്റ് . ജീവൻ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്നും, ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി പരിഹസിച്ചു.