കൊച്ചിയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്നിശമന സേന പരിശോധന നടത്തി. അഗ്നിശമന സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ലെന്ന് സംഘം കണ്ടെത്തി. ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്കൂട്ടില്‍ നിന്നുമാണ് തീപടര്‍ന്നത്. വെന്‍റിലേഷനുകള്‍ കുറവായിരുന്നു. ഉണ്ടായിരുന്ന വെന്റിലേഷനുകള്‍ അലുമിനിയം ഷീറ്റുകള്‍ കൊണ്ട് മൂടിയിരുന്നതിനാല്‍ തീ പടരുന്നതിന്റെ ആഴം കൂട്ടിയെന്നും കണ്ടെത്തല്‍.

2006 ലാണ് കമ്പനി ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് നേടിയത്. പിന്നീട് ഒരിക്കല്‍പ്പോലും അത് പുതുക്കിയിട്ടില്ല. ഫാൽക്കൺ ഏജൻസിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. കമ്പനി മാനേജർമാരായ ഫിലിപ്പ് ചാക്കോ, ജോൺ എന്നിവരിൽ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നൽകിയിരിക്കുന്ന മൊഴി. തീപിടിത്തത്തിൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായ സാഹചര്യത്തിൽ സമീപത്തെ കെട്ടിടങ്ങളിലുള്ളവരോട് മാറി താമസിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്