ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമി‍ഴ്നാട്ടില്‍ എഐഎഡിഎംകെ -ബിജെപി സഖ്യം. അണ്ണാ ഡിഎംകെ, പിഎംകെ, ഡിഎംഡികെ, പുതിയ തമിഴകം, ഇന്ത്യന്‍ ജനനായകക്ഷി പാര്‍ട്ടികള്‍ എന്നീ പാര്‍ട്ടികളുമായി ചേര്‍ന്നാണ് ബിജെപി സഖ്യം. ഒപ്പം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും സഖ്യം ഒന്നിച്ച്‌ മത്സരിക്കും.

2014ല്‍ 37 സീറ്റുകള്‍ വിജയിച്ച അണ്ണാഡിഎംകെ 21 സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുന്നത്. അഞ്ച് ലോകസഭാമണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കും. പിഎംകെ 7 സീറ്റുകളില്‍ മത്സരിക്കും. വിജയകാന്തിനെ പാര്‍ട്ടിയായ, ഡിഎംഡികെ എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന വിഷയത്തില്‍ വ്യക്തതയായിട്ടില്ല.