തന്നില്‍ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ബന്ദേല്‍ഖണ്ഡ് മേഖലയില്‍ കോണ്‍ഗ്രസ് അനുയായികളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. തനിക്ക് മുകളില്‍ നിന്ന് കൊണ്ട് അത്ഭുതമൊന്നും കാണിക്കാന്‍ സാധിക്കില്ലെന്നും, ബൂത്ത് തലം മുതലുള്ള അണികളുടെ പിന്തുണ ഉറപ്പാക്കണമെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്ക ഗാന്ധി ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുവെന്ന് പറഞ്ഞ അനുയായികള്‍ റാണി ലക്ഷ്മി ഭായിയുടെ പ്രതിമ പ്രിയങ്കയ്ക്ക് സമ്മാനിച്ചു. ഫെബ്രുവരിയിലാണ് പ്രിയങ്ക ഗാന്ധി ഫെബ്രുവരിയിൽ കോണ്‍ഗ്രസിന്‍റെ കിഴക്കന്‍ യുപിയുടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ചുമത പ്രിയങ്ക ഏറ്റെടുത്ത്.

അതെസമയം പാർട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തുന്നവർക്ക് പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴി‍ഞ്ഞ ഒരാഴ്ചയായി ലക്നൗവിൽ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിവരികയാണ് പ്രിയങ്ക ഗാന്ധി. കൂടിക്കാഴ്ച്ചയ്ക്കിടെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ പ്രിയങ്ക വിലയിരുത്തി. ബൂത്ത് തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും പ്രിയങ്ക അണികൾക്ക് നിർദേശം നൽകി.