ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യഘട്ട ഫിക്സ്ചര്‍ ബിസിസിഐ പുറത്തുവിട്ടു. മാര്‍ച്ച്‌ 23ന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിരാട് കൊഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും.ചെന്നൈയിലാണ് മത്സരം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 5 വരെയുള്ള മത്സരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ട ഷെഡ്യൂളിലുള്ളത്. തെരഞ്ഞെടുപ്പ് തീയതികളനുസരിച്ച്‌ മത്സരക്രമത്തില്‍ മാറ്റംവരാന്‍ സാധ്യതയുണ്ടെന്നും സംഘാടക സമിതി അറിയിച്ചു.വൈകീട്ട് നാലിനും എട്ടിനുമാണ് മത്സരങ്ങള്‍. എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ഡല്‍ഹിയും ബാംഗ്ലൂരും അഞ്ച് മത്സരങ്ങളും ബാക്കിയുള്ള ടീമുകള്‍ നാല് വീതം മത്സരങ്ങളും ഇക്കാലയളവില്‍ കളിക്കും.