കാസര്‍കോട് ഇരട്ടക്കൊലപാതകത്തെക്കുറിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി.

കൊലപാതകികളെ സി.പി‌.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിക്കുന്നുവെന്നും ഇവരെ സംരക്ഷിക്കുന്നത് ഭരിക്കുന്ന പാർട്ടി തന്നെയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കാസര്‍കോട്ടെ ദാരുണ കൊലപാതകത്തില്‍ പ്രതികളെ പിടിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.