കാസര്‍ഗോഡ്: ഞായറാഴ്ച രാത്രി പെരിയകല്യോട്ട് വച്ച്‌ കൃപ്ഷ്, ശരത് ലാല്‍ എന്നീ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ഉന്നതപോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. കേസിലെ പ്രതികളെ പിടികൂടാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ കര്‍ണാടക പോലീസിന്‍റെ സഹായം ആവശ്യപ്പെട്ടു. എല്ലാ സഹായങ്ങളും കര്‍ണാടകം വാഗ്ദാനം ചെയ്തെന്നാണ് സൂചന.