പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ രാഷ്ട്രീയ അജണ്ടയായി ഉപയോഗിക്കരുതെന്ന് സിപി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കോ സ്വാർഥ അജണ്ടകൾക്കോ ആയി ഈ സംഭവം ഉപയോഗിച്ചാൽ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും യെച്ചൂരി പറഞ്ഞു.

സർവകക്ഷി യോഗത്തിൽ സർക്കാരിന‌് എല്ലാവരും പിന്തുണ നൽകിയതാണ‌്. ഇത‌് രാജ്യത്തിനെതിരെയുള്ള ആക്രമണമാണ‌്. ഒരു വിഭാഗത്തിനോ മതത്തിനോ എതിരല്ല. ജനങ്ങൾ അങ്ങനെ പ്രചരിപ്പിക്കരുത‌്. ഭീകരവാദികളുടെ കെണിയിൽ നമ്മൾ വീഴരുത‌്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് അശാന്തി ഉണ്ടാക്കാനുള്ള ശ്രമത്തെ നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം. ഇപ്പോള്‍ ഇതേപ്പറ്റി വിശകലനം ചെയ്യേണ്ട സമയമല്ല. ജമ്മൂ കാശ്മീർ ഗവർണർ തന്നെ ഇതേപ്പറ്റി പറഞ്ഞിട്ടുള്ളതാണെന്നും യെച്ചൂരി പറഞ്ഞു.‌