പുല്‍വാമ ഭീകരാക്രമണത്തിന്റെ ​പിന്നാലെ ജമ്മു കാശ്മീരില്‍ വീണ്ടും സ്‌ഫോടനം. ജമ്മു കാശ്മീരിലെ രജൗരി ജില്ലയില്‍ നൗഷേര സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ സെെനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മേജ‌ര്‍ റാങ്കിലുള്ള സെെനികനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

അതിര്‍ത്തിയില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണരേഖയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ മാറിയാണ് സ്‌ഫോടകവസ്തുകള്‍ കണ്ടെത്തിയത്. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാവാം സ്‌ഫോടക വസ്തുകള്‍ സ്ഥാപിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കരസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.