ഗുവാഹത്തിയില്‍ നടന്ന ദേശീയ സീനിയര്‍ ബാഡ്മിന്‍റണ്‍ സിംഗിള്‍സ് കിരീടം സൈന നെഹ്‌വാളിന്. പി വി സിന്ധുവിനെ നേരട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സൈന നാലാമതും കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിന്ധു കലാശപ്പോരാട്ടത്തില്‍ സൈനയോട് തോല്‍വി ഏറ്റുവാങ്ങുന്നത്. സ്കോര്‍: 21-18, 21-15.

ആദ്യ സെറ്റിൽ പൊരുതിയ സിന്ധുവിന് പക്ഷെ രണ്ടാം സെറ്റിൽ സൈനക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നേരത്തെ കോമണ്‍വെല്‍ത്ത് ഗെംയിസിലും സൈന സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.