ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക കൈ​മാ​റി​യെ​ന്ന് താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള​ള. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യെ സം​ബ​ന്ധി​ച്ച്‌ പാ​ര്‍​ട്ടി​ക്കു​ള​ളി​ല്‍ ത​ന്നെ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ്രീ​ധ​ര​ന്‍ പി​ള​ള​യു​ടെ നി​ല​പാ​ടു​മാ​റ്റം.

പാ​ര്‍​ട്ടി​ക്കു​ള​ളി​ല്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ​യാ​ണ് പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​തെ​ന്ന വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന പാ​ര്‍​ട്ടി കോ​ര്‍​ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ നി​ന്ന് മു​ര​ളീ​ധ​ര വി​ഭാ​ഗം വി​ട്ടു നി​ന്നി​രു​ന്നു. ഇതേ തുടര്‍ന്നാണ് ശ്രീധരന്‍പിള്ളയുടെ നിലപാട് മാറ്റം. പാര്‍ട്ടിയുടെ ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.