തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്ന പ്രവർത്തകനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം വിശാഖിനെ വെട്ടുകയായിരുന്നു. പരിക്കേറ്റ ശ്രീ വിശാഖിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു.