സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 30 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. 16 ഇടങ്ങളില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 12 ഇടത്ത് യുഡിഎഫ് വിജയിച്ചു. ഒരിടത്ത് യുഡിഎഫ് വിമതനും ഒരു സ്വതന്ത്രനും ജയിച്ചു. എന്നാൽ ബിജെപിക്ക് ഒറ്റ സീറ്റ് പോലും നേടാനായില്ല.

ശബരിമല വിഷയം ചര്‍ച്ചയായ പത്തനംതിട്ട റാന്നിയിലെ പുതുശേരിമല പടിഞ്ഞാറ് വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന്റെ കോട്ടയായ മലപ്പുറത്തും എല്‍.ഡി.എഫ് നേട്ടമുണ്ടാക്കി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കവനൂര്‍ പഞ്ചായത്ത് ഭരണം എന്നിവ എല്‍.ഡി.എഫ് പിടിച്ചെടുത്തു.

കോഴിക്കോട് ഒഞ്ചിയത്ത് വിജയത്തോടെ ആര്‍.എം.പി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി.ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് നാരായണ വിലാസം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. പാലക്കാട് എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടുവിധം സീറ്റുകള്‍ ലഭിച്ചു.