സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സച്ചിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള ചിത്രമാണ് സച്ചിൻ. ഇതിഹാസതാരം സച്ചിന് കൃതഞ്ജതയറിയിക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ രേഷ്മ രാജനാണ് നായിക. ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.