ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച്‌ ബിഡിജെഎസ് ചെയര്‍പേഴ്സന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ കണ്‍വീനറായതിനാല്‍ മത്സരിക്കുന്നത് ഉചിതമല്ലെന്നും വിവരം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും തുഷാര്‍ വ്യക്തമാക്കി.

എസ്‌എന്‍ഡിപി നേതൃത്വത്തിലുള്ള നേതാക്കള്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ചു മത്സരിക്കുന്നതിനോടു യോജിപ്പില്ലെന്ന് നേരത്തെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് തുഷാറിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.