ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ വിശ്രമം അനുവദിച്ച നായകന്‍ വിരാട് കൊഹ്‌ലിയും, ജസ്പ്രീത് ബുംറയും ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന.

ഏകദിന,ട്വന്റി20 മത്സരങ്ങളില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയേക്കും. തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്ന രോഹിത്തിന് പൂര്‍ണമായോ ഭാഗികമായോ വിശ്രമം അനുവദിക്കാനാണ് തീരുമാനം.ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നവരിൽ അജന്‍ക്യ രഹാനയ്ക്ക് ഓസീസിനെതിരെയുള്ള പരമ്പര നിര്‍ണായകമാകും.