ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ഗോറിപോറ പ്രദേശത്ത് ഭീകരർ സ്ഫോടനം നടത്തിയത്തിനെ തുടർന്ന് എട്ട് സൈനികർ വീരമൃത്യു വരിച്ചു. സ്ഫോടനത്തിൽ നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. ജമ്മുവിൽനിന്നു ശ്രീനഗറിലേക്ക് കോൺവോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തിനു നേരെ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. വെടിവയ്പിന്റെയും സ്ഫോടനത്തിന്റെയും ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു