സംസ്ഥാനത്ത് അ​ന്ത​രീ​ക്ഷ ഊഷ്‌മാവില്‍ വർധനവ് രേഖപ്പെടുത്തിയതിനാല്‍ സൂ​ര്യാ​ഘാ​തം എ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെന്ന മുന്നറിയിപ്പുമായി മെഡിക്കല്‍ ഓഫീസര്‍മാര്‍. സൂ​ര്യാ​ഘാ​ത​മേ​റ്റ​വ​ര്‍​ക്ക് കൃ​ത്യ​മാ​യ പ​രി​ച​ര​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കും. ത​ല​ച്ചോ​റ്, ഹൃ​ദ​യം, ശ്വാ​സ​കോ​ശം, ക​ര​ള്‍, വൃ​ക്ക​ക​ള്‍ എ​ന്നി​വ​യെ ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു​പോ​ലും കാ​ര​ണ​മാ​യേ​ക്കാം. കൂടുതല്‍ സമയം വെ​യി​ല്‍ കൊ​ള്ളു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് സൂ​ര്യാ​ഘാ​ത​മേ​ല്‍​ക്കാ​ന്‍ സാ​ധ്യ​ത.

ഉ​ച്ച​യ്ക്ക് 11 മു​ത​ല്‍ മൂ​ന്നു വ​രെ നേ​രി​ട്ടു​വെ​യി​ല്‍ കൊ​ള്ളു​ന്ന​ത് ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്നാ​ല്‍ കു​ട ഉ​പ​യോ​ഗി​ക്കു​ക. ധാ​രാ​ളം പാ​നീ​യ​ങ്ങ​ള്‍ കു​ടി​ക്കു​ക​ എന്നീ നിര്‍ദേശങ്ങള്‍ പാലിക്കണം. ക്ഷീ​ണം, ത​ല​ക​റ​ക്കം, ര​ക്ത​സ​മ്മ​ര്‍​ദം താ​ഴു​ക, ത​ല​വേ​ദ​ന, പേ​ശീ​വേ​ദ​ന, അ​സാ​ധാ​ര​ണ​മാ​യ വി​യ​ര്‍​പ്പ്, ക​ഠി​ന​മാ​യ ദാ​ഹം, മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് തീ​രെ കു​റ​യു​ക​യും, ക​ടും മ​ഞ്ഞ​നി​റ​ത്തി​ല്‍ ആ​വു​ക​യും ചെ​യ്യു​ക, ദേ​ഹ​ത്ത് പൊ​ള​ള​ലേ​റ്റ​പോ​ലെ പാ​ടു​ക​ള്‍ കാ​ണ​പ്പെ​ടു​ക, ബോ​ധ​ക്ഷ​യം മു​താ​ല​യ​വ​യാ​ണ് സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍. സൂര്യാഘാതമായി സംശയം തോന്നിയാല്‍ തണലത്തോ എസിയിലോ വിശ്രമിക്കണം. അനാവശ്യമായ വസ്‌ത്രങ്ങള്‍ നീക്കം ചെയ്‌ത്‌ ശരീരത്തെ തണുപ്പിക്കുകയും ചെയ്യണം.