പ്ര​ള​യ​മേ​ഖ​ല​ക​ളി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ ഒഴിവാക്കണമെന്ന് ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെടും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയില്‍ സര്‍ക്കാര്‍ ഇത് ആവശ്യപ്പെടും. ജ​പ്തി നോ​ട്ടീ​സ് അ​യ​യ്ക്ക​ല്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ജപ്തിയില്‍നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ബാങ്കുകളുടെ സമിതിയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലെ എ​ല്ലാ വാ​യ്പ​ക​ള്‍​ക്കും ബാ​ങ്കു​ക​ള്‍ ഒ​രു വ​ര്‍​ഷ​ത്തെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.