ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ട്വന്റി 20,എകദിന പരമ്പരയിൽ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്ന് സൂചന. ലോകകപ്പ് അടുത്തിരിക്കെ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവർക്ക് വിശ്രമം നൽകി മറ്റു താരങ്ങളെ പരീക്ഷിക്കാനാണ് സാധ്യത.

കെ.എല്‍. രാഹുല്‍, അജിന്‍ക്യ രഹാനെ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. ക്യാപ്റ്റൻ കൊഹ്‌ലിയും പേസർ ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തും. ഫെബ്രുവരി 24ന് തുടങ്ങുന്ന പരമ്പരയില്‍ രണ്ട് ട്വന്റി 20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് അടങ്ങിയിട്ടുള്ളത്.