കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍മാരയ ജാഫര്‍ ഇടുക്കി, സാബുമോന്‍ (തരികിട സാബു) തുടങ്ങി ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി.ബി.ഐ യ്ക്ക് കോടതി അനുമതി ലഭിച്ചു. എറണാകുളം സിജെഎം കോടതിയാണ് ഏഴുപേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുമതി നല്‍കിയത്.

മണിയുടേത് അസ്വാഭാവിക മരണമാണെന്നും മരണത്തിന്‌ തൊട്ടുമുന്‍പ് അദ്ദേഹത്തിന്റെ അടുത്ത് ഉണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം. തുടര്‍ന്ന് ഏഴ് പേരും നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ജാഫര്‍ ഇടുക്കി, സാബുമോന്‍ തുടങ്ങി ഏഴുപേരെയും നേരത്തെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധന നടത്താന്‍ സിബിഐ അനുമതി ആവശ്യപ്പെട്ടത്