തൃശൂർ:  ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പതിനൊന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശൂരിലെ അന്തിക്കാട് ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം.  കല്ലിടവഴി തെറ്റിയിൽ വീട്ടിൽ രാധാകൃഷ്ണനെയാണ്(46) അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.  അന്തിക്കാട് എസ്.ഐ സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പുത്തൻപീടികയിലെ സെന്റിനറി ഹാളിലാണ് വീട് തകർന്ന ദുരിത ബാധിതർ കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി ക്യാമ്പിനോട് ചേർന്ന പുത്തൻ പീടിക ജി.എൽ.പി സ്കൂളിന്റെ മൂത്രപ്പുരയിൽവച്ച് കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി അന്തിക്കാട് പോലീസിൽ പരാതി നൽകി.