റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നല്‍കി. കേസിലെ ഹര്‍ജികള്‍ വെള്ളിയാഴ്ച പുന:പരിശോധിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

റഫാല്‍ കേസ് പുന:പരിശോധിക്കേണ്ടെന്നും സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പിഴവ് കോടതി വിധിയെ ബാധിക്കില്ലെന്നും കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.